കൊവിഡ്-19: മുസ് ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കം ചെറുക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-04-03 17:16 GMT

തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ തബ് ലീഗ് ജമാഅത്ത് സംഘടിപ്പിച്ച സമ്മേളനത്തിന്റെയും കൊവിഡ്-19 ബാധയുടെയും പശ്ചാത്തത്തില്‍ മുസ് ലിം വിരുദ്ധ വെറുപ്പ് വിപണനം ചെയ്യാനുള്ള നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്‌റാഹീം. രാജ്യത്തെ ഭരണകൂടവും ചില മാധ്യമങ്ങളും നിക്ഷിപ്ത താല്‍പര്യത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണം അങ്ങേയറ്റം നികൃഷ്ടവും പ്രതിഷേധാര്‍ഹവുമാണ്. കൊവിഡ് 19 കാലത്ത് ഒഴിവാക്കേണ്ട ഒരു സമ്മേളനമായിരുന്നു നിസാമുദ്ദീനില്‍ നടന്നത്. എന്നാല്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയുടെ മറവില്‍ വംശീയതയെയും മുസ് ലിം വിരുദ്ധ വെറുപ്പിനെയും വിപണനം ചെയ്യാനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടുക തന്നെ വേണം.

    സംഘാടകരെ പോലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും വീഴ്ചയും അനാസ്ഥയും സംഭവിച്ചിട്ടുണ്ട്. ഇതിനെ കൂട്ടുത്തരവാദിത്വബോധത്തോടെ സമീപിക്കുന്നതിന് പകരം 'വൈറസിന്റെ പ്രഭവകേന്ദ്രം', 'കൊവിഡ് ജിഹാദ്', 'തബ് ലീഗ് കോവിഡ്' പോലുള്ള പദങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന വിദ്വേഷ കാംപയിനുകള്‍ അവസാനിപ്പിക്കണം. ഇത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലയാള മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.




Tags: