കോവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ പ്രത്യേക ക്രമീകരണം

പത്തനംതിട്ടയില്‍ ഇറ്റലിയില്‍നിന്നെത്തിയവര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ക്കാണ് പരീക്ഷ എഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Update: 2020-03-10 04:33 GMT

പത്തനംതിട്ട: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേക ക്രമീകരണം. പത്തനംതിട്ടയില്‍ ഇറ്റലിയില്‍നിന്നെത്തിയവര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന രണ്ടുകുട്ടികള്‍ക്കാണ് പരീക്ഷ എഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇന്നാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പകരാതിരിക്കാനാണ് ഈ മുന്‍കരുതല്‍ നടപടി.

കോവിഡ് 19 രോഗം വീണ്ടും റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് പരീക്ഷകള്‍ നടത്തുന്നത്. അതേസമയം, അഞ്ചുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കല്‍ ഇന്ന് പൂര്‍ത്തിയാക്കും. പ്രാഥമിക സമ്പര്‍ക്കപട്ടിക 75 ശതമാനം പൂര്‍ത്തിയായെന്നാണ് അറിയിപ്പ്. 2 മെഡിക്കല്‍ സംഘങ്ങള്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും 4 സംഘങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് സംഘങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും. 19 പേരുടെ സാംപിള്‍ പരിശോധനാഫലം വരാനുണ്ട്.

Tags: