കൊവിഡ് 19: ജമാഅത്തെ ഇസ്‌ലാമി നിയന്ത്രണത്തിലുള്ള പള്ളികളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം

പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അറിയിച്ച് പള്ളികള്‍ക്ക് മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മസ്ജിദ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി.

Update: 2020-03-21 07:00 GMT

കോഴിക്കോട്: കൊറോണ സമൂഹ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ മാര്‍ച്ച് 31 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. കാസര്‍ഗോഡ് ഉള്‍പ്പടെ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, പള്ളി ജീവനക്കാര്‍ ബാങ്ക് വിളിക്കുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യും.


 പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അറിയിച്ച് പള്ളികള്‍ക്ക് മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മസ്ജിദ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. ജീവനക്കാര്‍ നമസ്‌കാരം നിര്‍വഹിച്ചാലുടന്‍ പള്ളികള്‍ അടച്ചിടും. അനാവശ്യ ഭീതി പരത്തരുതെന്നും പ്രതിസന്ധിയെ ജാഗ്രതയോടെ നേരിടണമെന്നും മസ്ജിദ് കൗണ്‍സില്‍ കേരള അറിയിച്ചു.

Tags:    

Similar News