കൊവിഡ് 19: പുതുതായി ആര്‍ക്കും വൈറസ് ബാധയില്ല; സംസ്ഥാനത്ത് 18,011 പേര്‍ നിരീക്ഷണത്തിലെന്ന് മുഖ്യമന്ത്രി

രോഗലക്ഷണങ്ങള്‍ ഉള്ള 2,467 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 1,807 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Update: 2020-03-17 15:07 GMT

തിരുവനന്തപുരം: 152 ലോകരാജ്യങ്ങളില്‍ കൊവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,011 പേര്‍ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരില്‍ 17,743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 65 പേരെ ആശുപത്രിയിലും 5,372 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

4,353 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ള 2,467 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 1,807 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് പുതിയ പോസിറ്റീവ് കേസൊന്നും സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആണ്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 24 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 

Tags:    

Similar News