ലോക്ക് ഡൗണ്‍: ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ റൂം 372 വാഹന പെര്‍മിറ്റുകള്‍ അനുവദിച്ചു

വാഹനപെര്‍മിറ്റിനുള്ള അപേക്ഷകള്‍ കൊവിഡ് 19 ജാഗ്രത പ്രോഗസ്റ്റീവ് വെബ് അപ്ലിക്കേഷന്‍ വഴിയും നേരിട്ട് കണ്‍ട്രോണ്‍ റൂമുകളിലും സമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Update: 2020-04-03 13:05 GMT

കോഴിക്കോട്: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ചരക്കുനീക്കത്തിന് അവശ്യമായ വാഹന ലഭ്യത ഉറപ്പ് വരുത്തുന്നതിനുമായി കോഴിക്കോട് ജില്ലയില്‍ ആരംഭിച്ച ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ റൂം വഴിയും ഓണ്‍ലൈനായും ലഭിച്ച 430 അപേക്ഷകളില്‍ 372 വാഹനങ്ങള്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചു. ഇതില്‍ 204 അന്തര്‍ സംസ്ഥാന പെര്‍മിറ്റുകളും 168 അന്തര്‍ജില്ലാ പെര്‍മിറ്റുകളും ഉള്‍പ്പെടും. ഇതുവഴി ജില്ലയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.

വാഹനപെര്‍മിറ്റിനുള്ള അപേക്ഷകള്‍ കൊവിഡ് 19 ജാഗ്രത പ്രോഗസ്റ്റീവ് വെബ് അപ്ലിക്കേഷന്‍ വഴിയും നേരിട്ട് കണ്‍ട്രോണ്‍ റൂമുകളിലും സമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായി https://covid19jagratha.kerala.nic.in/home/addEssentialservices എന്ന ലിങ്ക് ഉപയോഗിച്ചോ അതത് താലൂക്ക് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചോ അപേക്ഷ നല്‍കാം.

ജില്ലാ ഗതാഗത കണ്‍ട്രോള്‍ റൂം: 04952374713, 8547616015, താമരശ്ശേരി താലൂക്ക് കണ്‍ട്രോള്‍ റൂം: 9446309607, 04952223088, വടകര താലൂക്ക് കണ്‍ട്രോള്‍ റൂം: 9495101960, 04962522361, കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം: 9847300722, 0496 262023. 

Tags: