വ്യാപാരിക്കും തൊഴിലാളികള്‍ക്കും പോലിസിന്റെ ക്രൂര മര്‍ദനം

യാത്ര ചെയ്യാനുള്ള അനുമതി പത്രം ഉണ്ടായിരിക്കെയാണ് പോലിസിന്റെ ക്രൂര മര്‍ദ്ദനമെന്ന് ഷമീം പറഞ്ഞു.

Update: 2020-03-27 09:21 GMT

പയ്യോളി: വ്യാപാരിക്കും തൊഴിലാളികള്‍ക്കും പോലിസിന്റെ ക്രൂര മര്‍ദ്ദനം. പയ്യോളി ദേശീയപാതയില്‍ കോടതിക്ക് സമീപമുള്ള കെ എ സൂപ്പര്‍ മാര്‍ക്കറ്റിലെ വ്യാപരിക്കും തൊഴിലാളികള്‍ക്കുമാണ് മര്‍ദനമേറ്റത്. ഇന്നലെ രാവിലെ മൂരാട് നിന്ന് സ്റ്റാഫിനെ ബൈക്കില്‍ കൊണ്ട് വരാന്‍ പോയ മറ്റൊരു ജോലിക്കാരന് മര്‍ദനമേറ്റിരുന്നു. കൂടാതെ കടയില്‍ നിന്ന് പുറത്തേക്ക് പോയ സ്റ്റാഫിനെ പോലിസ് പെട്രോളിങ്ങിനിടെയും മര്‍ദ്ദനമേല്‍ക്കുകയുണ്ടായി. തുടര്‍ന്ന് നിജസ്ഥിതി അറിയാന്‍ പോലിസുമായി സംസരിച്ചപ്പോള്‍ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പോലിസ് വാഹനത്തില്‍ കയറ്റുകയും പയ്യോളി സ്‌റ്റേഷനില്‍ എത്തുന്നത് വരെ ക്രൂരമായി മര്‍ദിച്ചതായും സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമ കളിലൊരാളയ ഷമീര്‍ പറഞ്ഞു.

യാത്ര ചെയ്യാനുള്ള അനുമതി പ്രതം ഉണ്ടായിരിക്കെയാണ് പോലിസിന്റെ ക്രൂര മര്‍ദ്ദനമെന്ന് ഷമീം പറഞ്ഞു. സര്‍ക്കാര്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പറയുന്നതിനിടെ വ്യാപരിയെയും തൊഴിലാളിയെയും അകാരണമായി മര്‍ദ്ദിച്ചതിനെതിരെ ഉന്നത പോലിസ് ഉദ്യേഗസ്ഥര്‍ക്ക് പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണന്ന ്മര്‍ദ്ദനത്തിനിരയായ ഷമീര്‍ പറഞ്ഞു 

Tags:    

Similar News