ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് സഹായമെത്തി; വീടൊഴിപ്പിക്കരുതെന്ന് എംഎല്‍എ

ലോക്ക് ഡൗണ്‍ ആയതിനാല്‍ ഈ ഘട്ടത്തില്‍ വാടക നല്‍കാത്തതിന്റെ പേരില്‍ ഇവരെ കുടിയൊഴിപ്പിക്കരുതെന്നും, ഇവരോട് മാനുഷിക പരിഗണന വേണമെന്നും തിരൂര്‍ എംഎല്‍എ സി മമ്മൂട്ടി പറഞ്ഞു.

Update: 2020-04-28 12:09 GMT

തിരൂര്‍: മഹാമാരി പോരാട്ടത്തില്‍ ബോധവത്കരണത്തിലും കമ്യൂണിറ്റി കിച്ചണിലും സന്നദ്ധ സേവകരായി നിറഞ്ഞു നില്‍ക്കുമ്പോഴും സ്വന്തം മരുന്നിന് പോലും വകയില്ലാതെ കഷ്ടപ്പെടുന്ന ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് സഹായ ഹസ്തവുമായി തിരൂര്‍ താലൂക്ക് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി. 'ടൈം റേഡിയോ' വാര്‍ത്തയെ തുടര്‍ന്നാണ് തിരൂര്‍ 'സാന്ത്വന കൂട്ടായ്മ'യുടെ ശ്രമഫലമായി സഹായമെത്തിയത്.

ലോക്ക് ഡൗണ്‍ ആയതിനാല്‍ ഈ ഘട്ടത്തില്‍ വാടക നല്‍കാത്തതിന്റെ പേരില്‍ ഇവരെ കുടിയൊഴിപ്പിക്കരുതെന്നും, ഇവരോട് മാനുഷിക പരിഗണന വേണമെന്നും തിരൂര്‍ എംഎല്‍എ സി മമ്മൂട്ടി പറഞ്ഞു. നഗരസഭ സെക്രട്ടറി വീട്ടുടമയോട് സംസാരിച്ച് വാടക ഇളവ് ചെയ്ത് നല്‍കാന്‍ ഇടപെടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. 

Tags: