കൊവിഡ്-19 : തദ്ദേശ സ്ഥാപനങ്ങള്‍ ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് ജില്ലാ കലക്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ദുരന്തങ്ങളുടെ ഘട്ടത്തില്‍ നിവാരണത്തിനുള്ള ആസൂത്രണം, ഏകോപനം, നടപ്പാക്കല്‍ എന്നിവക്കായി ആവശ്യമായ എന്ത് നടപടിയും സ്വീകരിക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. ഇവ തടസപ്പെടുത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു

Update: 2020-03-28 04:42 GMT

കൊച്ചി: കൊവിഡ്-19 രോഗബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കെ ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ നല്‍കുന്ന ഉത്തരവുകളും നിര്‍ദേശങ്ങളും പാലിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും വകുപ്പുകളും ബാധ്യസ്ഥമാണെന്ന് ജില്ലാ ഭരണകൂടം .ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലാണ് ജില്ലാ കലക്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ദുരന്തങ്ങളുടെ ഘട്ടത്തില്‍ നിവാരണത്തിനുള്ള ആസൂത്രണം, ഏകോപനം, നടപ്പാക്കല്‍ എന്നിവക്കായി ആവശ്യമായ എന്ത് നടപടിയും സ്വീകരിക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്.

ഇവ തടസപ്പെടുത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. ഉത്തരവുകള്‍ പാലിക്കാത്തവര്‍ക്ക് ഒരു വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. ഉത്തരവ് പാലിക്കാത്തത് മൂലം ജീവനാശമോ അപകടങ്ങളോ ഉണ്ടായാല്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയാണ് നിയമത്തിലുള്ളത്.ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കലക്ടറുടെ ഉത്തരവുകള്‍ പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    

Similar News