കൊവിഡ്: കുടുംബശ്രീ വായ്പാ പദ്ധതി സുതാര്യമായി നടപ്പാക്കണം :വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കുടുംബശ്രീ വായ്പാ പദ്ധതി ആര്‍ക്കും എടുക്കാന്‍ സാധിക്കാത്ത രീതിയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് എറണാകുളം ജില്ല ജനറല്‍ സിക്രട്ടറി സുമയ്യാ സിയാദ് പറഞ്ഞു

Update: 2020-04-22 04:35 GMT

കൊച്ചി: കൊവിഡ്- 19 മൂലം സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടുംബശ്രീ വായ്പ പദ്ധതി എത്രയും പെട്ടെന്ന് സുതാര്യമായി നടപ്പാക്കണമെന്ന് വിമന്‍ ഇന്ത്യാ മുവ്‌മെന്റ് എറണാകുളം ജില്ല ജനറല്‍ സിക്രട്ടറി സുമയ്യാ സിയാദ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കുടുംബശ്രീ വായ്പാ പദ്ധതി ആര്‍ക്കും എടുക്കാന്‍ സാധിക്കാത്ത രീതിയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. വായ്പാതുക 20,000 രൂപ പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീട് പല മാനദണ്ഡങ്ങളും വെച്ച് 5,000 മുതല്‍ 10,000 വരെ വായ്പാതുക വെട്ടിച്ചുരുക്കിയിരിക്കുകയാണ് ഇത് തികച്ചും അപലനീയമാണ്. ഇനിയും ജനങ്ങളെ വിഢികള്‍ ആക്കാതെ മുഴുവന്‍ വായ്പാ തുകയും എത്രയും പെട്ടെന്ന് കുടുംബശ്രീ വഴി മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് നടപ്പാക്കണമെന്നും സുമയ്യ സിയാദ് പറഞ്ഞു. 

Tags:    

Similar News