കൊവിഡ് 19: കോഴിക്കോട് പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്‌കാരം നിര്‍ത്തിവച്ചു
പൊതുനമസ്‌കാരമുണ്ടാവില്ലെങ്കിലും അഞ്ചുനേരവും ബാങ്ക് വിളിക്കും. പള്ളി ഇമാം, ഇമാം അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് എന്നിവര്‍ മാത്രം നമസ്‌കാരം നിര്‍വഹിക്കും.
കോഴിക്കോട്: നഗരത്തില്‍ പട്ടാള പള്ളിയിലെ ജമാഅത്ത് നമസ്‌കാരവും ജുമുഅയും ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ പട്ടാള പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി കമ്മിറ്റി പ്രസിഡന്റ് ടി പി എം സാഹിറും സെക്രട്ടറി പി എം അബ്ദുല്‍ കരിമും അറിയിച്ചു. കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ പൊതുകൂട്ടം കൂടല്‍ നടത്തുന്നത് ഒഴിവാക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പട്ടാള പള്ളിയില്‍ ഇന്ന് നാളെ (വ്യാഴം) സുബ്ഹി നമസ്‌കാരം മുതല്‍ പൊതുജനങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന നിര്‍ത്തിവയ്ക്കുന്നത്.
പൊതുനമസ്‌കാരമുണ്ടാവില്ലെങ്കിലും അഞ്ചുനേരവും ബാങ്ക് വിളിക്കും. പള്ളി ഇമാം, ഇമാം അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് എന്നിവര്‍ മാത്രം നമസ്‌കാരം നിര്‍വഹിക്കും. കൊവിഡ് 19 വൈറസ് ബാധ വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ കലക്ടറേറ്റില്‍ ജില്ലാ ഭരണകൂടം മതസാമുദായിക സംഘടനകളുടെ യോഗം വിളിച്ചിരുന്നു. ആരാധനാലായങ്ങളിലൂടെ വൈറസ് വ്യാപിക്കുന്നത് തടയാനുള്ള മുന്‍കരുതലുകളെക്കുറിച്ചും സര്‍ക്കാര്‍ ഇതിനായി പുറത്തിറക്കിയ നിര്‍ദേശങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് കോഴിക്കോട് നഗരത്തിലെ പ്രധാന പള്ളികളിലൊന്നായ പട്ടാള പള്ളിയില്‍ തല്‍ക്കാലം ജമാഅത്ത്, ജുമുഅ നമസ്‌കാരം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനമെടുത്തത്.
