ഓപറേഷന്‍ സമുദ്രസേതു: ഐഎന്‍എസ് ജലാശ്വ വീണ്ടും മാലിയില്‍;രണ്ടാംഘട്ടത്തില്‍ മടങ്ങിയെത്തുന്നത് 700 ഓളം പേര്‍

കൊച്ചിയിലെ നാവിസ സേന സ്ഥാനത്ത് നിന്നും പുറപ്പെട്ട ഐഎന്‍എസ് ജലാശ്വ നാളെ പുലര്‍ച്ചെ മാലിയില്‍ എത്തും.നൂറോളം സ്ത്രീകളും കുട്ടികളുമടക്കം 700 പേരാണ് മാലിയില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നാളെ ഇവരെയുമായി കപ്പല്‍ തിരികെ കൊച്ചിയിലെക്ക് മടങ്ങും

Update: 2020-05-14 14:37 GMT

കൊച്ചി:  കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിനെ തുടര്‍ന്ന് മാലിയില്‍ കുടുങ്ങികിടക്കുന്നവരെ തിരികെ എത്തിക്കുന്ന ഓപറേഷന്‍ സമുദ്രസേതു ദൗത്യത്തിന്റെ ഭാഗമായി ഐഎന്‍എസ് ജലാശ്വ രണ്ടാഘട്ട ഒഴിപ്പിക്കലിനായി മാലിയിലേക്ക് പുറപ്പെട്ടു.കൊച്ചിയിലെ നാവിസ സേന സ്ഥാനത്ത് നിന്നും പുറപ്പെട്ട ഐഎന്‍എസ് ജലാശ്വ നാളെ പുലര്‍ച്ചെ മാലിയില്‍ എത്തും.

ഈ മാസം 12ന് മാലിയില്‍ നിന്നും ഐഎന്‍എസ് ജലാശ്വ 698 പേരെ മാലിയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചിരുന്നു.ഇതിനു പിന്നാലെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട ഐഎന്‍എസ് മഗര്‍ കപ്പലും മാലിയില്‍ നിന്നും 202 പേരെ കൊച്ചിയില്‍ എത്തിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഐഎന്‍എസ്് ജലാശ്വ രണ്ടാം ഘട്ട ദൗദ്യത്തിനായി പുറപ്പെട്ടത്.കപ്പല്‍ മുഴുവന്‍ അണുവിമുക്തമാക്കിയിട്ടായിരുന്നു യാത്ര പുറപ്പെട്ടത്.നൂറോളം സ്ത്രീകളും കുട്ടികളുമടക്കം 700 പേരാണ് മാലിയില്‍ നിന്നും രണ്ടാം ഘട്ടത്തില്‍ മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.നാളെ ഇവരെയുമായി കപ്പല്‍ തിരികെ കൊച്ചിയിലെക്ക് മടങ്ങും.

Tags:    

Similar News