കൊവിഡ് 19: വെന്റിലേറ്ററുകള്‍ വാങ്ങാന്‍ എം പി ഫണ്ടില്‍ നിന്നും 1 കോടി രൂപ അനുവദിക്കാന്‍ തയ്യാറെന്ന് ഹൈബി ഈഡന്‍

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്നെ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് ജീവനക്കാരും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ഒരു അടിയന്തിര സാഹചര്യം വന്നാല്‍ വെന്റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് എം. പി ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതെന്നും ഹൈബി ഈഡന്‍ എം പി പറഞ്ഞു

Update: 2020-03-23 06:07 GMT

കൊച്ചി: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് വെന്റിലേറ്ററുകള്‍ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങാന്‍ എം. പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കാന്‍ തയ്യാറാണെന്ന് എറണാകുളം ജില്ലാ കലക്ടറെ അറിയിച്ചതായി ഹൈബി ഈഡന്‍ എംപി പറഞ്ഞു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്നെ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് ജീവനക്കാരും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ഒരു അടിയന്തിര സാഹചര്യം വന്നാല്‍ വെന്റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് എം. പി ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതെന്നും ഹൈബി ഈഡന്‍ എം പി പറഞ്ഞു. അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് യന്ത്ര സാമാഗ്രികള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എം പി മാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ ജില്ലയിലെ നടത്തിപ്പ് ചുമതലക്കാരന്‍ കൂടിയായ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം പി പറഞ്ഞു.

Tags:    

Similar News