ശുചീകരണ തൊഴിലാളികളെ തടയരുതെന്ന് പോലിസിന് നിര്‍ദേശം

അവശ്യസേവന മേഖലയില്‍ ജോലി ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് ആവശ്യമായ സഹായവും സുരക്ഷയും നല്‍കണമെന്നും അദ്ദേഹം എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

Update: 2020-03-26 06:52 GMT

തിരുവനന്തപുരം: ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ നിര്‍മാര്‍ജ്ജനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ തടസപ്പെടുത്തരുതെന്നും അവരെ സഞ്ചരിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്.

അവശ്യസേവന മേഖലയില്‍ ജോലി ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് ആവശ്യമായ സഹായവും സുരക്ഷയും നല്‍കണമെന്നും അദ്ദേഹം എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. 

Tags:    

Similar News