കൊവിഡ്-19: നടന്‍ പൃഥിരാജ്, സംവിധായകന്‍ ബ്ലെസി അടക്കം 58 അംഗ സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങി; സഹായം അഭ്യര്‍ഥിച്ച് ബ്ലെസി

ജോര്‍ദാനിലെ വദിറം എന്ന സ്ഥലത്തെ മരുഭൂമിയിലാണ് സംഘം കുടുങ്ങിയിരിക്കുന്നത്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘം ഇവിടെ തന്നെ ക്യാംപ് ചെയ്യുകയാണ്.ഒരു മാസം മുമ്പാണ് ഇവിടെ സംഘം ചിത്രീകരണം ആരംഭിച്ചത്.കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചിത്രീകരണം അവസാനിപ്പിക്കണമെന്നും രാജ്യം വിടണമെന്നും ജോര്‍ദാന്‍ അധികൃതകര്‍ സംഘത്തെ അറിയിച്ചതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്.ഏപ്രില്‍ എട്ടോടെ ഇവരുടെ വിസ കാലാവധിയും അവസാനിക്കും

Update: 2020-04-01 05:24 GMT

കൊച്ചി: കൊവിഡ്-19 രോഗം മൂലം ലോകവ്യാപകമായി തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി പോയി നടന്‍ പൃഥിരാജ്, സംവിധായകന്‍ ബ്ലെസി എന്നിവരടങ്ങുന്ന 58 അംഗ സംഘം ജോര്‍ദാനില്‍ കുടുങ്ങി.രക്ഷപെടുത്താന്‍ അടിയന്തര നടപടി അഭ്യര്‍ഥിച്ച് സംവിധായകന്‍ ബ്ലെസി.ജോര്‍ദാനിലെ വദിറം എന്ന സ്ഥലത്തെ മരുഭൂമിയിലാണ് സംഘം കുടുങ്ങിയിരിക്കുന്നത്.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംഘം ഇവിടെ തന്നെ ക്യാംപ് ചെയ്യുകയാണ്.

ഒരു മാസം മുമ്പാണ് ഇവിടെ സംഘം ചിത്രീകരണം ആരംഭിച്ചത്.കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചിത്രീകരണം അവസാനിപ്പിക്കണമെന്നും രാജ്യം വിടണമെന്നും ജോര്‍ദാന്‍ അധികൃതകര്‍ സംഘത്തെ അറിയിച്ചതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്.ഏപ്രില്‍ എട്ടോടെ ഇവരുടെ വിസ കാലാവധിയും അവസാനിക്കും.കേന്ദ്രമന്ത്രി വി മുരളീധരന്‍, സുരേഷ് ഗോപി എംപി, സംസ്ഥാന സര്‍ക്കാര്‍ എന്നിവരടക്കം എല്ലാവരെയും നിലവില്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധി അറിയിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ബ്ലെസി സ്വകര്യ ചാനലിനെ ടെലിഫോണ്‍ മുഖേന അറിയിച്ചു

.നിലവിലെ അവസ്ഥയില്‍ യാത്ര അനുവദിക്കാത്തതിനാല്‍ സംഘാങ്ങള്‍ എല്ലാവരും ആശങ്കയിലാണെന്നും ബ്ലെസി പറഞ്ഞു.ഏപ്രില്‍ 10 വരെയാണ് ഷൂട്ടിംഗ് നിശ്ചയിച്ചിരുന്നത്. അതുവരെയുള്ള ഭക്ഷണ സാമഗ്രികളും സംഘം കരുതിയിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ ആകെ മാറി മറിയുകയായികരുന്നു.ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിമാന സര്‍വീ, അടക്കമുള്ളവ നിര്‍ത്തിവെച്ചിരിക്കുകായണ്.മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയും വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.അതിനാല്‍ തന്നെ ഇവരെ ഉടന്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്.ഇന്ത്യയില്‍ ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേമ്പര്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. 

Tags: