കൊവിഡ്-19 : എറണാകുളം ജില്ലയില്‍ നിന്ന് ഇതുവരെ മടങ്ങിയത് 7700 ഇതരസംസ്ഥാന തൊഴിലാളികള്‍

ബീഹാറിലേക്ക് മൂന്നും ഒഡിഷയിലേക്ക് രണ്ടും പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒന്നും വീതം ട്രെയിനുകളാണ് ഇതുവരെ ജില്ലയില്‍ നിന്ന് പുറപ്പെട്ടത്. പോലിസ്, ലേബര്‍, റവന്യു, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്യാംപുകളില്‍ നേരിട്ടെത്തിയാണ് മടങ്ങാനുള്ള അതിഥി തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുന്നത്

Update: 2020-05-05 16:04 GMT

കൊച്ചി:പ്രത്യേക ട്രെയിനില്‍ എറണാകുളം ജില്ലയില്‍ നിന്ന് ഇതുവരെ 7700 ല്‍ അധികം ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങി. ബീഹാറിലേക്ക് മൂന്നും ഒഡിഷയിലേക്ക് രണ്ടും പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒന്നും വീതം ട്രെയിനുകളാണ് ഇതുവരെ ജില്ലയില്‍ നിന്ന് പുറപ്പെട്ടത്.


പോലിസ്, ലേബര്‍, റവന്യു, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്യാംപുകളില്‍ നേരിട്ടെത്തിയാണ് മടങ്ങാനുള്ള അതിഥി തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുന്നത്. വിവരങ്ങള്‍ തല്‍സമയം കണ്‍ട്രോള്‍ റൂമില്‍ അറിയുന്ന വിധമാണ് പ്രവര്‍ത്തനം. പട്ടികയില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ കെഎസ്ആര്‍ടിസി ബസുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ച് ആവശ്യാനുസരണം ഭക്ഷണവും വെള്ളവും നല്‍കിയാണ് യാത്രയാക്കുന്നത്. 

Tags:    

Similar News