കൊവിഡ്-19 : എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 736 ആയി

ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 338 പേരെയാണ് പുതിയതായി നിര്‍ദേശിച്ചത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 44 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇന്ന് പുതുതായി 10 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്.

Update: 2020-04-28 13:35 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലുളളവരുടെ എണ്ണം 736 ആയി. ഇതില്‍ 381 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 355 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്. ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 338 പേരെയാണ് പുതിയതായി നിര്‍ദേശിച്ചത്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 44 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ഇന്ന് പുതുതായി 10 പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. ഇതില്‍ 2 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും, 5 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 3 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 8 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് 4 പേര്‍, ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് 2 പേര്‍ എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം. ഇന്ന് ഒരു പരിശോധന ഫലമാണ് ലഭിച്ചത്. ഇത് നെഗറ്റീവ് ആണ്.

സമൂഹ വ്യാപനം ഉണ്ടോ എന്നറിയാനായി കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ച 163 സാമ്പിളുകളുടെ പരിശോധന ഫലങ്ങള്‍ കൂടി ചേര്‍ക്കുമ്പോള്‍ ജില്ലയില്‍ ലഭിക്കാനുള്ള പരിശോധന ഫലങ്ങളുടെ ആകെ എണ്ണം 251 ആണ്. തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കെയര്‍ സെന്ററില്‍ ഇന്ന് 13 പേരെ കൂടി പ്രവേശിപ്പിച്ചു. ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്ന 2 പേരെ ഇന്ന് വിട്ടയച്ചു. ഇതോടെ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 52 ആയി. ഇവരെല്ലാം തന്നെ തൃപ്പൂണിത്തുറ കോവിഡ് കെയര്‍ സെന്ററിലാണ്. ഇന്നലെ കൊച്ചി തുറമുഖത്ത് 3 കപ്പലുകള്‍ എത്തി. അതിലെ 71 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News