41 ദിവസത്തിനു ശേഷം കൊവിഡിനെ കീഴടക്കി മലപ്പുറം സ്വദേശിയായ യുവാവ് ആശുപത്രി വിട്ടു

തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങളില്‍ വൈറസില്ല എന്ന് ഉറപ്പു വരുത്തി ഇന്ന് ഇദ്ദേഹം ആശുപത്രി വിട്ടു. ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചതില്‍ കൂടിയ ദിവസങ്ങള്‍ ചികില്‍സയില്‍ കഴിഞ്ഞത് ഇദ്ദേഹമായിരുന്നു.കഴിഞ്ഞ മാര്‍ച്ച് മാസം 18 നാണ് ലണ്ടനില്‍ നിന്നും ഷാര്‍ജ വഴി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇദ്ദേഹം എത്തിയത്. 22 ഈ യുവാവിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

Update: 2020-04-27 12:55 GMT

കൊച്ചി: കൊവിഡ് 19 വൈറസിനെ പ്രതിരോധിച്ച് മലപ്പുറം സ്വദേശിയായ യുവാവ് ഐസൊലേഷനില്‍ കഴിഞ്ഞത് 41 ദിവസം. 36 ദിവസങ്ങള്‍ രോഗബാധിതനായി തുടര്‍ന്നു. തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങളില്‍ വൈറസില്ല എന്ന് ഉറപ്പു വരുത്തി ഇന്ന് ഇദ്ദേഹം ആശുപത്രി വിട്ടു. ഇതുവരെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചതില്‍ കൂടിയ ദിവസങ്ങള്‍ ചികില്‍സയില്‍ കഴിഞ്ഞത് ഇദ്ദേഹമായിരുന്നു.കഴിഞ്ഞ മാര്‍ച്ച് മാസം 18 നാണ് ലണ്ടനില്‍ നിന്നും ഷാര്‍ജ വഴി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇദ്ദേഹം എത്തിയത്. 22 ഈ യുവാവിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.

കഴിഞ്ഞ 41 ദിവസമായി ഐസൊലേഷന്‍ വാര്‍ഡില്‍ വിദ്ഗ്ധ ചികില്‍സയിലായിരുന്നു.ചികില്‍സയിലുടനീളം ആരോഗ്യനില തൃപ്തികരമായിരുന്നു. അദ്ദേഹത്തിന്റെ 20 , 21 സാമ്പിള്‍ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. രോഗാവസ്ഥ ഭേദപ്പെടാന്‍ അല്‍പ്പം കാലതാമസം ഉണ്ടായെങ്കിലും വളരെ ധീരമായാണ് യുവാവ് ഇതിനെ നേരിട്ടതെന്ന് പ്രിന്‍സിപ്പല്‍ ഡോ.തോമസ് മാത്യു പറഞ്ഞു. ചികില്‍സാ കാലയളവില്‍ മരുന്നുകള്‍ക്ക് പുറമേ മാനസിക പിന്തുണയും നല്‍കി.കൊവിഡ് രോഗത്തെ ആത്മവിശ്വാസതോടെ നേരിടണം എന്ന സന്ദേശമാണ് ഇതുവഴി ഇദ്ദേഹം ലോകത്തിനു നല്‍കിയത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ നോഡല്‍ ഓഫീസര്‍ ഡോ. ഫത്തഹുദ്ധീന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ പി വാഴയില്‍, ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍, ഡോ. ജേക്കബ് കെ ജേക്കബ്, ഡോ. റെനിമോള്‍, ഡോ. വിധുകുമാര്‍, ഡോ. മനോജ് ആന്റണി, , നഴ്സിംഗ് സൂപ്രണ്ട് സാന്റ്റി അഗസ്റ്റിന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികില്‍സ.

Tags:    

Similar News