ക്ഷേത്രത്തില്‍ ചാരായ വാറ്റ്; നാല് ആര്‍എസ്എസ്സുകാര്‍ പോലിസ് പിടിയില്‍
മുരിങ്ങാത്തേരി സ്വദേശികളായ കാങ്കാലത്ത് വീട്ടില്‍ വിഷ്ണു(24), മുരിങ്ങാത്തേരി വീട്ടില്‍ ഷനീഷ് (27), മുരിങ്ങാത്തേരി വീട്ടില്‍ വിജയന് (28), കണ്ണമ്പ്ര വീട്ടില്‍ ഗോകുല്‍ സതീഷ് (20) എന്നിവരാണ് പോലിസിന്റെ പിടിയിലായത്.
തൃശൂര്‍: എരുമപ്പെട്ടിക്ക് സമീപം മുരിങ്ങാത്തേരിയില്‍ ക്ഷേത്രത്തിനകത്ത് ചാരായം വാറ്റുന്നതിനിടെ നാല് ആര്‍എസ്എസ്സുകാര്‍ പോലിസിന്റെ പിടിയിലായി. മുരിങ്ങാത്തേരി സ്വദേശികളായ കാങ്കാലത്ത് വീട്ടില്‍ വിഷ്ണു(24), മുരിങ്ങാത്തേരി വീട്ടില്‍ ഷനീഷ് (27), മുരിങ്ങാത്തേരി വീട്ടില്‍ വിജയന് (28), കണ്ണമ്പ്ര വീട്ടില്‍ ഗോകുല്‍ സതീഷ് (20) എന്നിവരാണ് പോലിസിന്റെ പിടിയിലായത്.
50 ലിറ്ററിലധികം വരുന്ന വാഷ്, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ, കലങ്ങള്‍, കുടങ്ങള്‍, അരിപ്പ, കന്നാസുകള്‍ ഉള്‍പ്പടെയുള്ള വാറ്റ് ഉപകരണങ്ങളും പോലിസ് പിടിച്ചെടുത്തു.