ആലുവ മണപ്പുറം പാലം നിര്‍മാണത്തിലെ അഴിമതി; ഹൈക്കോടതിയില്‍ ഹരജി

നോട്ടു നിരോധന കാലത്ത് ദിന പത്രത്തിന്റെ അക്കൗണ്ട് വഴി കണക്കില്ലാത്ത 10 കോടി രൂപ വിനിമയം നടത്തിയെന്ന കേസില്‍ കോടതി തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷിയാക്കണമെന്നു അഭിപ്രായപ്പെടുകയായിരുന്നു.

Update: 2019-12-05 14:19 GMT

കൊച്ചി: ആലുവ മണപ്പുറം പാലം നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച് പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി. അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവര്‍ക്കെതിരെയുള്ള ഹരജിയില്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്.

അഴിമതി സംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഹരജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മുന്‍പരിചയമില്ലാത്ത കരാറുകാര്‍ക്ക് അധിക തുക അനുവദിച്ച് 4 .2 കോടിയുടെ അഴിമതി നടത്തിയെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുഹമ്മദ് ഹനീഷ്, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി.

നോട്ടു നിരോധന കാലത്ത് ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പണം വിനിമയം നടത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷിയാക്കി. ദിന പത്രത്തിന്റെ അക്കൗണ്ട് വഴി കണക്കില്ലാത്ത 10 കോടി രൂപ വിനിമയം നടത്തിയെന്ന കേസില്‍ കോടതി തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷിയാക്കണമെന്നു അഭിപ്രായപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇഡിയെ കക്ഷിയാക്കുന്നതിനു ഹരജിക്കാരന്‍ കോടതിയില്‍ പ്രേത്യക ഹരജി സമര്‍പ്പിച്ചത്. ഇബ്രാഹിംകുഞ്ഞിനെ എതൃകക്ഷിയാക്കിയാണ് പണം വിനിമയം സംബന്ധിച്ച ഹരജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

Tags:    

Similar News