പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു

Update: 2024-04-26 14:48 GMT

വടകര പൈങ്ങോട്ടായി ഗവ. യുപി സ്‌കൂളില്‍ രാത്രിയിലും പോളിങ് സ്‌റ്റേഷനിലുണ്ടായ തിരക്ക്‌


തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് സമയം പിന്നിട്ടിട്ടും പല മണ്ഡലങ്ങളിലും പോളിങ് തുടരുന്നു. വൈകീട്ട് ആറ് വരെ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുള്ളതിനാല്‍ തന്നെ പലയിടത്തും രാത്രിയിലും വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടിങ് മെഷീന്റെ മെല്ലെപ്പോക്ക് തടസ്സമായെന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആരോപണം. കണ്ണൂര്‍, വടകര, കാസര്‍കോട് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം പല വാര്‍ഡുകളിലും ഇപ്പോഴും നീണ്ട നിര അനുഭവപ്പെടുന്നുണ്ട്.

07.45 വരെ സംസ്ഥാനത്തെ പോളിങ് ശതമാനം70.03

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം:

1. തിരുവനന്തപുരം-66.39

2. ആറ്റിങ്ങല്‍-69.36

3. കൊല്ലം-67.79

4. പത്തനംതിട്ട-63.32

5. മാവേലിക്കര-65.83

6. ആലപ്പുഴ-74.14

7. കോട്ടയം-65.57

8. ഇടുക്കി-66.34

9. എറണാകുളം-67.82

10. ചാലക്കുടി-71.50

11. തൃശൂര്‍-71.70

12. പാലക്കാട്-72.20

13. ആലത്തൂര്‍-72.12

14. പൊന്നാനി-67.22

15. മലപ്പുറം-71.10

16. കോഴിക്കോട്-72.67

17. വയനാട്-72.52

18. വടകര-72.71

19. കണ്ണൂര്‍-75.32

20. കാസര്‍കോഡ്-73.84

Tags: