തിരുവനന്തപുരത്തെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത് സ്വാഗതാർഹം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

നല്ല ജാഗ്രത വേണ്ട സ്ഥലമാണ് തിരുവനന്തപുരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടേക്ക് വന്ന് പോയിരുന്നത്. അതിനാൽ ശ്രദ്ധ കൂടുതൽ വേണമെന്നും മന്ത്രി പറഞ്ഞു.

Update: 2020-04-03 07:00 GMT

തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച നടപടിയെ സ്വാഗതം ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ശ്രദ്ധയും കരുതലും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നല്ല ജാഗ്രത വേണ്ട സ്ഥലമാണ് തിരുവനന്തപുരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടേക്ക് വന്ന് പോയിരുന്നത്. അതിനാൽ ശ്രദ്ധ കൂടുതൽ വേണമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ തിരുവല്ലം സ്വദേശിയായ ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചിട്ടുണ്ട്. അയാളുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. 

കൊറോണ ബാധിതൻ മരിച്ച പോത്തൻകോട് പ്രദേശത്ത് നിന്ന് 178ഓളം സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവിടെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ പോത്തൻകോട് പ്രദേശത്ത് റാപ്പിഡ് ടെസ്റ്റിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: