കൊറോണ: ബ്രീത്ത് അനലൈസര്‍ പരിശോധന വേണ്ടെന്ന് ഡിജിപി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

Update: 2020-02-05 05:15 GMT

തിരുവനന്തപുരം: മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ ബ്രീത്ത് അനലൈസര്‍ ഉപകരണം ഉപയോഗിച്ചു പരിശോധിക്കേണ്ടതില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പോലിസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതിയും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ബ്രത്തനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന വിലക്കാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഡിജിപി നിര്‍ദേശിച്ചു.

Tags:    

Similar News