മനുഷ്യാവകാശ കമ്മീഷനിൽ പരാതികൾ നേരിട്ട് നൽകേണ്ടതില്ല

പരാതികൾ കമ്മീഷന്റെ ഇ മെയിൽ വിലാസത്തിലോ തപാലിലോ അയച്ചാൽ മതിയാകും.

Update: 2020-03-20 14:30 GMT

തിരുവനന്തപുരം: കൊറോണ വൈറസ് രോഗത്തിന്റെ  പശ്ചാത്തലത്തിൽ  ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ  പരാതികൾ  നേരിട്ട് നൽകേണ്ടതില്ലെന്ന് കമ്മീഷൻ അറിയിച്ചു. 

പരാതികൾ കമ്മീഷന്റെ ഇ മെയിൽ വിലാസത്തിലോ തപാലിലോ അയച്ചാൽ മതിയാകും. ഇ-മെയിൽ വിലാസം: hrckeralatvm@gmail.com. വിലാസം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ,വികാസ് ഭവൻ പി ഒ, തിരുവനന്തപുരം 33. പരാതിക്കാർ മൊബൈൽ ഫോൺ നമ്പർ എഴുതേണ്ടതാണ്. 

Tags:    

Similar News