പാലാരിവട്ടം പാലത്തിന്‍റെ അറ്റകുറ്റപണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചു

Update: 2019-11-17 02:59 GMT

കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ അറ്റകുറ്റപണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചു. ഡിഎംആർസിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അറ്റകുറ്റപ്പണിയുടെ ചുമതല ഡിഎംആർസിയ്ക്കായിരുന്നു.

പാലാരിവട്ടം പാലത്തിന്‍റെ അറ്റകുറ്റപണികൾക്ക് മേൽനോട്ടം വഹിക്കാൻ ഡിഎംആർസിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. 22 ദിവസംകൊണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് അറ്റകുറ്റപണികളുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ഡിഎംആർസി കൈമാറിയത്.

പതിനെട്ടര കോടിരൂപയ്ക്കാണ് അറ്റകുറ്റപണികൾ പൂർത്തിയാക്കേണ്ടത്. പാലം പൊളിക്കുന്നത് തത്കാലം തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അതുകൊണ്ട് പണികൾ ഇപ്പോൾ തുടങ്ങാനാവില്ല. പാലത്തിൽ ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എഞ്ചിനീയർമാരുടെ സംഘടനയടക്കമുള്ളവർ നൽകിയ വിവിധ ഹരജികൾ കോടതിയുടെ പരിഗണനയിലാണ്. 

Similar News