വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറക്കാന്‍ ശ്രമിച്ചിതിനു പിന്നില്‍ ഗൂഢാലോചന, പോലിസ് അന്വേഷിക്കണം: മന്ത്രി ജി സുധാകരന്‍

ഭരണഘടനാ വിരുദ്ധമായ കാര്യമാണ് നടന്നത്.പാലം നിര്‍മിക്കാനും അത് കമ്മീഷന്‍ ചെയ്യാനുമുള്ള ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്ക് മാത്രമാണ്.കണ്ടു നില്‍ക്കുന്നവര്‍ക്കും കുറ്റംപറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും.പ്രഫഷണല്‍ ക്രമിനല്‍ മാഫിയ എറണാകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണം

Update: 2021-01-07 11:27 GMT

കൊച്ചി: വൈറ്റില മേല്‍പ്പാലം അനധികൃതമായി തുറന്ന് നല്‍കാന്‍ ശ്രമിച്ചിതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോലിസ് ഇത് അന്വേഷിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഭരണഘടനാ വിരുദ്ധമായ കാര്യമാണ് നടന്നത്.പാലം നിര്‍മിക്കാനും അത് കമ്മീഷന്‍ ചെയ്യാനുമുള്ള ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്ക് മാത്രമാണ്.കണ്ടു നില്‍ക്കുന്നവര്‍ക്കും കുറ്റംപറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും.നിര്‍മിക്കുന്നവര്‍ തീരുമാനിക്കും കൃത്യമായി എപ്പോള്‍ തുറക്കണമെന്ന്.എറണാകുളത്ത് ആന്റി സോഷ്യല്‍ വിഭാഗമുണ്ട്.പ്രഫഷണല്‍ ക്രമിനല്‍ മാഫിയ എറണാകുളത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടു.

പാലാരിവട്ടം പാലം പോലെ വൈറ്റില പാലവും ആക്കാന്‍ വേണ്ടിയുള്ള ഗുഡാലോചനയാണിതിനു പിന്നിലെന്നും ധൃതി പിടിച്ച് ഞങ്ങളെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാന്‍ വേണ്ടിയാണെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും വിടരുന്നതെന്നും മൊത്തം കാര്യങ്ങളും പോലിസ് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ആലപ്പുഴയില്‍ ഉദ്ഘാടനത്തിനായി ഒരു മാസമായി പ്രധാനമന്ത്രിക്കായി കാത്തിരിക്കുകയാണ്. എന്താ അതിനെക്കുറിച്ച് മിണ്ടാത്തത്.അതിനെക്കുറിച്ച് മിണ്ടിയാല്‍ വിവരമറിയുമെന്ന് ഇവര്‍ക്ക് അറിയാം.വൈറ്റില മേല്‍പാലം എന്നു തുറക്കാമെന്ന് കാട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ റിപോര്‍ട് തന്നതിന്റെ അടിസ്ഥാനത്തിലാണ് നാളെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

അതേ സമയം വൈറ്റില മേല്‍പാലത്തിലൂടെ അനധികൃതമായി കഴിഞ്ഞ ദിവസം വാഹനങ്ങള്‍ കയറ്റി വിട്ട സംഭവത്തില്‍ മുന്നു പ്രതികളെക്കൂടി പോലിസ് ഇന്ന് അറസ്റ്റു ചെയ്തു.ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.ഇന്നലെ നാലു പേരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഏഴു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതിയില്‍ വാദം നടന്നു.തുടര്‍ന്ന് വിധി പറയാനായി കോടതി മാറ്റിയിരിക്കുകയാണ്.പൊതുമുതല്‍ നശിപ്പിക്കുക, സമൂഹമാധ്യമങ്ങളിലുടെ തെറ്റായ പ്രചരണം നടത്തി തുടങ്ങിയ വകുപ്പുകളാണ് പോലിസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags:    

Similar News