കോണ്‍ഗ്രസ് നേതാവ് പി ടി മോഹനകൃഷ്ണന്‍ അന്തരിച്ചു

1965 മുതല്‍ ഇദ്ദേഹം എഐസിസി അംഗമാണ്. ദീര്‍ഘകാലം മലപ്പുറത്ത് രാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമായിരുന്നു മോഹനകൃഷ്ണന്‍.

Update: 2020-01-10 05:11 GMT

മലപ്പുറം: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി ടി മോഹനകൃഷ്ണന്‍ (85) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനായിരുന്നു. എഐസിസി അംഗമായ മോഹനകൃഷ്ണന്‍ പൊന്നാനി മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. 1965 മുതല്‍ ഇദ്ദേഹം എഐസിസി അംഗമാണ്. ദീര്‍ഘകാലം മലപ്പുറത്ത് രാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമായിരുന്നു മോഹനകൃഷ്ണന്‍.

കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, വൈസ് പ്രസിഡന്റ്, മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ആശ രാമചന്ദ്രന്‍, ഹേമ മോഹന്‍കുമാര്‍, പി ടി അജയ് മോഹന്‍ (കെപിസിസി ജനറല്‍ സെക്രട്ടറി), സിന്ധു ഉണ്ണികൃഷ്ണന്‍, പരേതനായ പി ടി സുധീര്‍ എന്നിവരാണ് മക്കള്‍. 

Tags: