കോളജ് അധ്യാപകനെ കാണാനില്ലെന്നു പരാതി

ശനിയാഴ്ച രാവിലെ കല്‍പകഞ്ചേരിയിലെ വീട്ടില്‍ നിന്ന് പോയതാണ്

Update: 2019-06-09 10:21 GMT

കല്‍പ്പറ്റ: മാതൃഭൂമി ദിനപത്രം മുന്‍ തിരൂര്‍ ലേഖകനും കല്‍പറ്റ കോളജ് ഗസ്റ്റ് ലക്ചറുമായ ടി പി ലുഖ്മാനെ(34) കാണാനില്ലെന്ന് പരാതി. ശനിയാഴ്ച രാവിലെ കല്‍പകഞ്ചേരിയിലെ വീട്ടില്‍ നിന്ന് പോയതാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. കല്‍പകഞ്ചേരി പോലിസില്‍ പരാതി നല്‍കിയതായി സഹോദരന്‍ അജ്മല്‍ അറിയിച്ചു.




Tags: