ഹോട്ടലിന്റെ പേരില്‍ വര്‍ഗീയതയും വിഘടനവാദവും: ഫാഷിസ്റ്റ് നടപടിയില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു

ഒരു സമുദായത്തിന് നേരെ കാണിക്കുന്ന ഇത്തരം അതിക്രമങ്ങളെ ശക്തമായ ജനാധിപത്യ നടപടികളിലൂടെ നേരിടും

Update: 2019-03-03 05:21 GMT

കോഴിക്കോട്: സ്ഥാപനങ്ങളുടെ നാമങ്ങളുടെ പേരില്‍ സംഘപരിവാരം കാണിക്കുന്ന അസഹിഷ്ണുത തങ്ങളുടെ രാജ്യദ്രോഹ നിലപാടുകളെ മൂടിവയ്ക്കാന്നുള്ള മറ മാത്രമാണെന്നും ഫാഷിസ്റ്റ് നടപടി പ്രതിഷേധാര്‍ഹമാണെന്നും പോപുലര്‍ ഫ്രണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്നവര്‍ രാജ്യസ്‌നേഹം പുലമ്പുന്നത് ജനങ്ങള്‍ അവിശ്വസിക്കുമെന്നുള്ള ഭീതിയില്‍ നിന്നാണ് ഉത്തരം കോപ്രായങ്ങള്‍ക്ക് സംഘപരിവാരം മുതിരുന്നത്. ഒരു സമുദായത്തിന് നേരെ കാണിക്കുന്ന ഇത്തരം അതിക്രമങ്ങളെ ശക്തമായ ജനാധിപത്യ നടപടികളിലൂടെ നേരിടും. കൈയ്യൂക്ക് കൊണ്ട് എന്തും കാണിച്ചുകളയാമെന്ന ധിക്കാരം വിലപ്പോവില്ലെന്നും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍, സെക്രട്ടറി പി നിസാര്‍ അഹമ്മദ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.




Tags:    

Similar News