പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭനിരയിൽ വിള്ളലുണ്ടാക്കാൻ പിണറായി ശ്രമിക്കുന്നു: അബ്ദുൽ ഹമീദ് മാസ്റ്റർ

സിപിഎം അടക്കമുള്ള സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ പുലർത്തിവരുന്ന കാപട്യം ജനങ്ങൾ തിരിച്ചറിയുന്നതാണ് പിണറായി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ ചൊടിപ്പിക്കുന്നത്.

Update: 2020-03-05 18:40 GMT

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭ നിരയിൽ വിള്ളലുണ്ടാക്കി സംഘപരിവാര ശക്തികളെ സഹായിക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ. എസ്ഡിപിഐ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ചുവരുന്ന അംബേദ്കർ സ്ക്വയറിന്റെ നാലാം ദിന സമര പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭങ്ങളിൽ സിപിഎം അടക്കമുള്ള സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ പുലർത്തിവരുന്ന കാപട്യം ജനങ്ങൾ തിരിച്ചറിയുന്നതാണ് പിണറായി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ ചൊടിപ്പിക്കുന്നത്. ഡൽഹിയിൽ സംഘപരിവാര ഭീകരർ മുസ് ലിം വംശഹത്യ നടത്തി അഴിഞ്ഞാടിയപ്പോൾ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾ മൗനത്തിലായിരുന്നുവെന്നത് മർദ്ദിത ജനങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡണ്ട് ഫൗസിയ കാരാടി, എസ്ഡിടിയു സംസ്ഥാന പ്രസിഡണ്ട് എ വാസു, ആക്ടിവിസ്റ്റ് നസീമ നസ്രിൻ, വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സമിതി അംഗം കെ ലസിത, പ്രമുഖ മാധ്യമ പ്രവർത്തകൻ പിഎഎം ഹാരിസ്, പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം വി റഷീദ്, അതിജീവന കലാസമിതി സംസ്ഥാന കമ്മറ്റി അംഗം ആയിഷ ഹാദി, പ്രത്യാശ ജില്ലാ പ്രസിഡണ്ട് ഇ നാസർ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ടിപി മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം എം അഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Tags:    

Similar News