പൗരത്വഭേദഗതി ബില്‍: സംഘപരിവാര്‍ രാജ്യത്തെ വിഭജിച്ചെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ബില്‍ പാസാക്കാന്‍ സംഘപരിവാറിന് കൂട്ടുനിന്നവര്‍ ഫാഷിസ്റ്റ് പാളയത്തില്‍ കുടിയേറിയ ചതിയന്‍മാരാണ്. സംഘപരിവാറിന്റെ സ്വപ്‌നപദ്ധതിയായ എന്‍ആര്‍സിയുടെ മുന്നോടിയാണ് ഈ ബില്‍.

Update: 2019-12-11 17:41 GMT

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ പാസാക്കുക വഴി രാജ്യത്തെ സംഘപരിവാര്‍ വിഭജിച്ചതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഇത് ഭരണഘടനയുടെ മരണമാണ്. ഈ ബില്‍ പാസാക്കാന്‍ സംഘപരിവാറിന് കൂട്ടുനിന്നവര്‍ ഫാഷിസ്റ്റ് പാളയത്തില്‍ കുടിയേറിയ ചതിയന്‍മാരാണ്. സംഘപരിവാറിന്റെ സ്വപ്‌നപദ്ധതിയായ എന്‍ആര്‍സിയുടെ മുന്നോടിയാണ് ഈ ബില്‍.

എന്‍ആര്‍സിയിലൂടെ പുറത്താക്കാന്‍ പോവുന്ന മുസ്‌ലിംകള്‍ക്ക് ഒരുനിലയ്ക്കും പൗരത്വത്തിന് അവകാശമുന്നയിക്കാതിരിക്കാനും അസമിലെ പോലെ പുറത്താക്കപ്പെടുന്ന ഇതരവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാനുമാണ് ഈ ബില്‍ പാസാക്കിയത്. രാജ്യനിര്‍മാണത്തിന് കഠിനാധ്വാനം ചെയ്ത ഒരുജനവിഭാഗത്തെ രാജ്യമില്ലാത്ത പൗരന്‍മാരാക്കി മാറ്റുകയാണ് ഇതിന്റെ ഉദ്ദേശം. മതേതര ഇന്ത്യയെ വീണ്ടെടുക്കാന്‍ എല്ലാ അഭിപ്രായഭേദങ്ങളും മാറ്റിവച്ച് വിപുലമായ ജനകീയപ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യപ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

Tags:    

Similar News