പൗരത്വ നിയമഭേദഗതി: പ്രതിഷേധിച്ചവര്‍ക്കെതിരായ പോലിസ് അതിക്രമം അപലപനീയമെന്ന് സമസ്ത

ഭരണകൂടത്തിന്റെ ഒത്താശയോടെ പോലിസ് നടത്തുന്ന നരനായാട്ടുകള്‍ ഭീതിതവും ആശങ്കാജനകവുമാണ്. ഇതിനെതിരേ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യവിശ്വാസികളുടെയും ശക്തമായ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാവേണ്ടതുണ്ട്.

Update: 2020-01-01 14:28 GMT

കോഴിക്കോട്: ഉത്തര്‍പ്രദേശിലും ഇതരസംസ്ഥാനങ്ങളിലും പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്‍ക്കുനേരെയുള്ള ഭരണകൂടത്തിന്റെയും പോലിസിന്റെയും അതിക്രമം അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറാ യോഗം. വിവേചനപരവും ഭരണഘടനാ വിരുദ്ധവുമായ നടപടികള്‍ക്കെതിരേ പ്രതികരിക്കാനും പ്രതിഷേധിക്കാനും ഓരോ ഇന്ത്യന്‍ പൗരനും അവകാശമുണ്ട്. എന്നാല്‍, പ്രതിഷേധക്കാരെ മാത്രമല്ല, വീടുകളിലിരിക്കുന്നവരെയും പാഠശാലകളിലുള്ള കൊച്ചുവിദ്യാര്‍ഥികളെപോലും ക്രൂരമായി പീഡിപ്പിക്കുകയും അക്രമിക്കുകയും ചെയ്യുന്നതിന്റെ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ ഒത്താശയോടെ പോലിസ് നടത്തുന്ന നരനായാട്ടുകള്‍ ഭീതിതവും ആശങ്കാജനകവുമാണ്. ഇതിനെതിരേ രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യവിശ്വാസികളുടെയും ശക്തമായ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാവേണ്ടതുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെയുള്ള ഇത്തരം കിരാതമായ നടപടികളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സമസ്ത മുശാവറ യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, എം ടി അബ്ദുല്ല മുസ്‌ല്യാര്‍, യു എം അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, കെ ടി ഹംസ മുസ്‌ല്യാര്‍, എം കെ മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ കോട്ടുമല, കെ പി സി തങ്ങള്‍ വല്ലപ്പുഴ, എം പി കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍ നെല്ലായ, ത്വാഖ അഹ്മദ് മൗലവി, വി മൂസക്കോയ മുസ്‌ല്യാര്‍, എ മരയ്ക്കാര്‍ മുസ്‌ല്യാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, കെ ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, കെ കെ പി അബ്ദുല്ല മുസ്‌ല്യാര്‍, പി കെ ഹംസക്കുട്ടി മുസ്‌ല്യാര്‍ ആദൃശ്ശേരി, ഒ ടി മൂസ മുസ്‌ല്യാര്‍, ഇ കെ മഹ്മൂദ് മുസ്‌ല്യാര്‍, സയ്യിദ് ഫത്ത്ഹുല്ല മുത്തുക്കോയ തങ്ങള്‍, എം എം അബ്ദുല്ല ഫൈസി, മാഹിന്‍ മുസ്‌ല്യാര്‍, എം പി മുസ്തഫല്‍ ഫൈസി, അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍ പൈങ്കണ്ണിയൂര്‍, പി എം അബ്ദുസ്സലാം ബാഖവി ചര്‍ച്ചയില്‍ പങ്കെടുത്തു. 

Tags:    

Similar News