നെടുമ്പാശേരിയില്‍ ഇനി മുതല്‍ നാവികസേനയുടെ വിമാനങ്ങളും ഇറങ്ങും; ധാരണ പത്രത്തില്‍ ഒപ്പുവെച്ചു

സിയാലും നാവിക എയര്‍ എന്‍ക്ലേവും (എന്‍എഇ) തമ്മില്‍ ഇതു സംബന്ധിച്ച് ധാരണയില്‍ എത്തി. എന്‍എഇ ഓഫിസര്‍ ഇന്‍ ചാര്‍ജ് ക്യാപ്ടന്‍ എസ് സതീഷ് കുമാറും സിയാല്‍ എയര്‍പോര്‍ട് ഡയറക്ടര്‍ എ സി കെ നായരും ഇരു സ്ഥാപനങ്ങള്‍ക്കും വേണ്ടി ധാരണപത്രത്തില്‍ ഒപ്പുവച്ചു

Update: 2019-08-14 03:53 GMT

കൊച്ചി: നാവിക സേനയുടെ വ്യോമവിഭാഗത്തിന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ സൗകര്യങ്ങളൊരുക്കി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍). ഇതു സംബന്ധിച്ച് സിയാലും നാവിക എയര്‍ എന്‍ക്ലേവും (എന്‍എഇ) തമ്മില്‍ ധാരണപത്രം ഒപ്പുവച്ചു. എന്‍എഇ ഓഫിസര്‍ ഇന്‍ ചാര്‍ജ് ക്യാപ്ടന്‍ എസ് സതീഷ് കുമാറും സിയാല്‍ എയര്‍പോര്‍ട് ഡയറക്ടര്‍ എ സി കെ നായരും ഇരു സ്ഥാപനങ്ങള്‍ക്കും വേണ്ടി ധാരണപത്രത്തില്‍ ഒപ്പുവച്ചു.

സൈനിക വിമാനങ്ങളുടെ ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനുമായി സിയാലിന്റെ വടക്കുഭാഗത്തായി എന്‍എഇയ്ക്ക് സ്ഥലം അനുവദിച്ച് നല്‍കിയിട്ടുണ്ട്. നാവിക വ്യോമയാന സൗകര്യം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ടാക്‌സി ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളോടെയാണ് നാവിക എയര്‍ എന്‍ക്ലേവിന്റെ പ്രവര്‍ത്തനം. സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, ഹെഡ് ഓഫ് ഓപറേഷന്‍സ് സി ദിനേശ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Tags:    

Similar News