മത്തായിയുടെ മരണത്തിൽ രണ്ടു വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ

വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേർക്കുന്നതിന് പോലിസ് നിയമോപദേശം തേടിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് ഉദ്യോഗസ്ഥരെ പ്രതിചേർക്കും

Update: 2020-08-03 11:00 GMT

പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാർ സ്വദേശിയായ മത്തായിയുടെ മരണത്തിൽ രണ്ടു വനംവകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിചേർക്കുന്നതിന് പോലിസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് ഉദ്യോഗസ്ഥരെ പ്രതിചേർക്കും.

സംഭവ ദിവസം രാത്രി ഗുരുനാഥൻമൺ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ ചിറ്റാറിലെത്തി ജനറൽ ഡയറി കൊണ്ടു പോയി, രേഖകൾ തിരുത്തിയ ശേഷം പുലർച്ച ഇവർ തന്നെ ഡയറി തിരിച്ചെത്തിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ടാണ് രണ്ടു പേരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. നിരീക്ഷണ ക്യാമറ നശിപ്പിച്ചെന്നാരോപിച്ചാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മത്തായിയെ പിടികൂടിയത്. ഇയാളെ പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Tags:    

Similar News