സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി അന്തരിച്ചു

തിങ്കളാഴ്ച രാവിലെ 8.30ന് പാലത്തറ ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.

Update: 2020-11-22 11:52 GMT

മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ജനറല്‍ സെക്രട്ടറിയുമായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (83) അന്തരിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ ട്രഷററുമായിരുന്നു. തിങ്കളാഴ്ച രാവിലെ 8.30ന് പാലത്തറ ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു കുഞ്ഞാപ്പുഹാജി. 1971 മുതല്‍ പുലിക്കോട് മഹല്ല് സദനത്തുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റായിരുന്നു.

കോട്ടയ്ക്കല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1977ല്‍ എസ്എംഎഫ് രൂപീകരിച്ചത് മുതല്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പദവും അലങ്കരിച്ചു. വളവന്നൂര്‍ ബാഫഖി യത്തീംഖാന ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. മലപ്പുറം ചെമ്മങ്കടവ് സ്വദേശി പറവത്ത് മറിയുമ്മ ഹജ്ജുമ്മയാണ് കുഞ്ഞാപ്പുഹാജിയുടെ ഭാര്യ. മക്കള്‍: മുഹമ്മദ് സലിം, അബ്ദുല്‍ നാസര്‍, ഖാലിദ്, ഹംസത്ത്, അബ്ദുല്ല ഉമറുല്‍ ഫാറൂഖ്, സിറാജ്, മുംതാസ്, ഫാത്തിമ, റൈഹാനത്ത്, സൗദ, സുമയ്യ.

Tags:    

Similar News