ചെല്ലാനത്തെ കടലാക്രമണം തടയാന്‍ നടപടി ആവശ്യപ്പെട്ട് സമരം തുടരുന്നു;ജനകീയ സമര ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു

എറണാകുളത്ത് ഇന്ന് നടന്ന യോഗത്തിലാണ് സമിതി രൂപീകരിച്ചത്. കടല്‍കയറ്റ പ്രശ്‌നത്തിന് ശാശ്വത പരിഹാര നടപടികള്‍ കൈക്കൊള്ളുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണന്‍ കുട്ടി അടിയന്തരമായി ഇടപെടണമെന്ന് സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സമിതി ഭാരവാഹികളും പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകര്‍ മന്ത്രിയെ നേരില്‍ കാണും. കൂടാതെ കടല്‍കയറ്റ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഡിസംബറില്‍ ചെല്ലാനത്ത് ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു

Update: 2019-11-26 14:29 GMT

കൊച്ചി: ചെല്ലാനത്തെ രൂക്ഷമായ കടലാക്രമണം പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സമരത്തിന് പിന്തുണയുമായി ചെല്ലാനം ജനകീയ സമര ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു. എറണാകുളത്ത് ഇന്ന് നടന്ന യോഗത്തിലാണ് സമിതി രൂപീകരിച്ചത്. കടല്‍കയറ്റ പ്രശ്‌നത്തിന് ശാശ്വത പരിഹാര നടപടികള്‍ കൈക്കൊള്ളുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി കൃഷ്ണന്‍ കുട്ടി അടിയന്തരമായി ഇടപെടണമെന്ന് സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സമിതി ഭാരവാഹികളും പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകര്‍ മന്ത്രിയെ നേരില്‍ കാണും.

കൂടാതെ കടല്‍കയറ്റ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഡിസംബറില്‍ ചെല്ലാനത്ത് ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഐക്യദാര്‍ഢ്യ സമിതി ചെയര്‍പേഴ്‌സണായി പുരുഷന്‍ ഏലൂരിനെയും ജനറല്‍ കണ്‍വീനറായി അഡ്വ തുഷാര്‍ നിര്‍മല്‍ സാരഥിയെയും യോഗം തിരഞ്ഞെടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍മാരായി മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ഷിജി തയ്യില്‍, വി സി ജെന്നി, കണ്‍വീനര്‍മാരായി ആന്റോജി കളത്തുങ്കല്‍, സി എ അജിതന്‍ എന്നിവരെയും പതിനഞ്ചംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. അനിശ്ചിതകാല സമരത്തിന്റെ മുപ്പതാം ദിവസമായ ഇന്ന് ത്രേസ്യാമ്മ ജോസഫ് നിരാഹാരമിരുന്നു 

Tags:    

Similar News