കൂട്ടുപ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ തുടരന്വേഷണം നടത്താം: ഹൈക്കോടതി

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുശില്‍ രാജ് തനിക്കെതിരെ നെടുമങ്ങാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണമുണ്ടായത്.ഒളിവില്‍ പോയ കൂട്ടുപ്രതിയെ പിടികൂടുന്നതുവരെ കാത്തിരുന്നു കുറ്റപത്രം സമര്‍പ്പിക്കേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥനില്ലെന്നും കോടതി വ്യക്തമാക്കി

Update: 2020-07-08 13:28 GMT

കൊച്ചി: കൂട്ടുപ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ തുടരന്വേഷണം നടത്താമെന്നു ഹൈക്കോടതി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുശില്‍ രാജ് തനിക്കെതിരെ നെടുമങ്ങാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിരീക്ഷണമുണ്ടായത്.ഒളിവില്‍ പോയ കൂട്ടുപ്രതിയെ പിടികൂടുന്നതുവരെ കാത്തിരുന്നു കുറ്റപത്രം സമര്‍പ്പിക്കേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥനില്ലെന്നും കോടതി വ്യക്തമാക്കി.

അറസ്റ്റു ചെയ്ത പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനും ഒളിവില്‍ പോയ പ്രതിക്കെതിരെ അന്വേഷണം തുടരാനും അന്വേഷണ ഉദ്യോഗസ്ഥനു ബാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി. ഹരജി പരിഗണിച്ച കോടതി ഹരജിക്കാരനെതിരെയുള്ള കേസ് റദ്ദാക്കാന്‍ മതിയായ കാരണങ്ങളില്ലെന്നു വിലയിരുത്തി ഹരജി തള്ളി. ഒന്നാം പ്രതിയെ വിട്ടയച്ച കാരണങ്ങള്‍ പരിഗണിച്ചു രണ്ടാം പ്രതിക്കെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. 

Tags: