സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ഡല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. സഞ്ജയ് ഗാര്‍ഗിനെ കേരളാഹൗസ് റസിഡന്റ് കമ്മീഷണറായി നിയമിക്കും.

Update: 2020-02-13 05:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഡല്‍ഹി കേരളാഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാറിനെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. സഞ്ജയ് ഗാര്‍ഗിനെ കേരളാഹൗസ് റസിഡന്റ് കമ്മീഷണറായി നിയമിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിനെ പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ ജയതിലകിന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും ഉണ്ടാകും. വിക്രംജിത് സിങ്ങിനെ കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാകും. വാളയാര്‍ പെണ്‍കുട്ടികളുടെ മരണം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട റിട്ട. ജഡ്ജി പി കെ ഹനീഫ കമ്മീഷന്റെ കാലാവധി ഫെബ്രുവരി 25 മുതല്‍ രണ്ടു മാസത്തേക്ക് നീട്ടാനും തീരുമാനിച്ചു.

Tags:    

Similar News