കേരള സര്‍വകലാശാലയുടെ നിയന്ത്രണം എസ്എഫ്‌ഐ ഗുണ്ടകള്‍ക്കോ?; കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തി (വീഡിയോ)

യൂനിവേഴ്സിറ്റിക്ക് മുന്നിൽ പോലിസ് മാർച്ച് തടഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി അഡ്വ.സി പി അജ്മൽ ഉദ്ഘാടനം ചെയ്തു.

Update: 2019-07-16 09:23 GMT

Full View


തിരുവനന്തപുരം: ഉത്തരക്കടലാസ് വധശ്രമക്കേസിലെ പ്രതികളുടെ വീട്ടിലും എസ്എഫ്‌ഐ യൂനിയന്‍ ഓഫിസിലും കണ്ടെത്തിയതിനെ തുടര്‍ന്ന് കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തി. കേരള സര്‍വകലാശാല എസ്എഫ്‌ഐ ഗുണ്ടകളുടെ നിയന്ത്രണത്തിന് വിട്ടുനല്‍കുന്ന യൂനിവേഴ്‌സിറ്റി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. യൂനിവേഴ്‌സിറ്റിക്ക് മുന്നില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി അഡ്വ.സി പി അജ്മല്‍ ഉദ്ഘാടനം ചെയ്തു.

കാമ്പസുകളിലെ എസ്എഫ്‌ഐ ഗുണ്ടായിസം തടയാന്‍ വിദ്യാര്‍ഥി സമൂഹം ഒരുമിക്കണമെന്ന് സി പി അജ്മല്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി, ട്രഷറര്‍ ആസിഫ് എം നാസര്‍, ജില്ലാ പ്രസിഡന്റ് സജീര്‍ കല്ലമ്പലം, സെക്രട്ടറി അംജദ് കണിയാപുരം പങ്കെടുത്തു. യൂനിവേഴ്‌സിറ്റിയുടെ അകത്തുകയറി മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്തുനീക്കി.

Tags:    

Similar News