മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണം: മുഖ്യമന്ത്രി

പൂര്‍ണമായും വൈദ്യുതീകരിച്ച സംസ്ഥാനമായ കേരളത്തെ അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ശിക്ഷിക്കുകയാണ്. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി മല്‍സ്യത്തൊഴിലാളി മേഖലയിലും ആദിവാസി മേഖലയിലും ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Update: 2019-06-28 16:50 GMT

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണെണ്ണ വിഹിതം ഗണ്യമായി വെട്ടിക്കുറച്ച നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൂര്‍ണമായും വൈദ്യുതീകരിച്ച സംസ്ഥാനമായ കേരളത്തെ അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ശിക്ഷിക്കുകയാണ്. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി മല്‍സ്യത്തൊഴിലാളി മേഖലയിലും ആദിവാസി മേഖലയിലും ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മണ്ണെണ്ണ വിഹിതവാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് മൂലം ഗ്യാസും വൈദ്യുതിയുമുള്ള 85 ലക്ഷം കുടുംബങ്ങള്‍ക്ക് റേഷന്‍ മണ്ണെണ്ണ വിഹിതം നഷ്ടമാവും. 60,128 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇനി റേഷന്‍ മണ്ണെണ്ണ ലഭ്യമാവുക. വൈദ്യുതിയുള്ള കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണ പോലും നല്‍കാന്‍ കഴിയില്ല. മീന്‍പിടിത്തമേഖലയില്‍ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോവുന്നത്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പിന്‍പറ്റി കേരളത്തിലെ സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനം തകര്‍ക്കുകയാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ ചെയ്തത്. കേരളത്തോട് ശത്രുതാപരമായ നിലപാടാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും കോടിയേരി കുറ്റപ്പെടുത്തി. 

Tags:    

Similar News