സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 83.4 ശതമാനം വിജയം

ഹന്‍സിക ശുക്ലയും കരിഷ്മ അറോറയുമാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍. 499 മാര്‍ക്കാണ് ഇരുവരും നേടിയത്. ഫലം cbse.nic.in എന്ന സൈറ്റില്‍ ലഭ്യമാണ്.

Update: 2019-05-02 07:46 GMT

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.4 ശതമാനമാണ് ഇത്തവണത്തെ വിജയം. ഹന്‍സിക ശുക്ലയും കരിഷ്മ അറോറയുമാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍. 499 മാര്‍ക്കാണ് ഇരുവരും നേടിയത്. ഫലം cbse.nic.in എന്ന സൈറ്റില്‍ ലഭ്യമാണ്. cbseresults.nic.in, results.nic.in തുടങ്ങിയ ഔദ്യോഗിക സൈറ്റുകളിലും മൈ സിബിഎസ്ഇ ആപ്ലിക്കേഷനിലും ഫലം ലഭ്യമാണ്.

87,359 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. സംസ്ഥാനത്തലത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയത് തിരുവനന്തപുരം മേഖലയാണ്- 98.2 ശതമാനം. ചെന്നൈ മേഖലയില്‍ 92.93 ശതമാനവും ഡല്‍ഹിയില്‍ 91.87 ശതമാനവുമാണ് വിജയം. 88.31 ശതമാനം വിജയവുമായി ആണ്‍കുട്ടികള്‍ മികവുപുലര്‍ത്തി. പെണ്‍കുട്ടികളില്‍ 78.99 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ആദ്യമായാണ് പരീക്ഷ അവസാനിച്ച് 28 ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ മെയ് മൂന്നാം വാരത്തിലാണ് ഫലം പ്രസിദ്ധീകരിച്ചിരുന്നത്. 




Tags:    

Similar News