ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം കേരളത്തില്‍ നടക്കില്ല: കാനം രാജേന്ദ്രന്‍

എന്‍എസ്എസിന്റെ ശരിദൂര നിലപാടിനെ വിമര്‍ശിച്ചായിരുന്നു കാനത്തിന്റെ പ്രസ്താവന. ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും ശരിദൂര നിലപാടാണ് എന്‍എസ്എസ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു.

Update: 2019-10-17 15:22 GMT

തിരുവനന്തപുരം: ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമുദായ സംഘടനകള്‍ക്ക് പലതും പറയാം. പക്ഷേ വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നും കാനം വ്യക്തമാക്കി. എന്‍എസ്എസിന്റെ ശരിദൂര നിലപാടിനെ വിമര്‍ശിച്ചായിരുന്നു കാനത്തിന്റെ പ്രസ്താവന. ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും ശരിദൂര നിലപാടാണ് എന്‍എസ്എസ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കിയിരുന്നു.




Tags: