സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; എസ് പി ഓഫിസിലെ അക്കൗണ്ട്‌സ് ഓഫിസര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം

സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി സിറ്റി പോലിസ് മേധാവിക്ക് കൈമാറുകയാണുണ്ടായത്.

Update: 2020-03-14 07:08 GMT

കോഴിക്കോട്: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിറ്റി പോലിസ് മേധാവിയുടെ ഓഫിസിലെ എക്കൗണ്ട്‌സ് ഓഫിസറുടെപേരില്‍ കേസെടുക്കാന്‍ നിര്‍ദേശം. സഹപ്രവര്‍ത്തകയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിന്മേലാണ് നിര്‍ദേശം.

    കേസെടുക്കാന്‍ കസബ സിഐ ഹരിപ്രസാദിന് സിറ്റി പോലീസ് മേധാവി എ വി ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി സിറ്റി പോലിസ് മേധാവിക്ക് കൈമാറുകയാണുണ്ടായത്. പരാതിയില്‍ ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യമായ നടപടി കൈക്കൊള്ളാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നു. നേരത്തേ, പോലിസ് ഉദ്യോഗസ്ഥനെതിരേയാണ് കേസെടുത്തിരുന്നത് എന്ന് തലക്കെട്ടില്‍ തെറ്റായി നല്‍കിയിരുന്നെങ്കിലും തുടരന്വേഷണത്തില്‍ ജില്ലാ പോലിസ് മേധാവിയുടെ ഓഫിസിലെ അക്കൗണ്ട്‌സ് ഓഫിസറാണ് പ്രതിയെന്ന് ബോധ്യപ്പെട്ടതിനാല്‍ തിരുത്ത് രേഖപ്പെടുത്തുന്നു.




Tags:    

Similar News