കിഴക്കിന്റെ വെനീസുണര്‍ന്നു; കാംപസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന് തുടക്കം

വെള്ളിയാഴ്ച രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ആലപ്പുഴ ഫ്രീഡം ഫോര്‍ട്ടില്‍ (പോപ്പി ഗ്രൗണ്ട്) പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ദിവസങ്ങള്‍ക്ക് മുമ്പേ കൊടിത്തോരണങ്ങളും വിളംബരവും അറിയിച്ച് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ഇന്ന് നാന്ദി കുറിച്ചിരിക്കുന്നത്.

Update: 2019-02-01 09:54 GMT

ആലപ്പുഴ: ജനാധിപത്യ കലാലയങ്ങള്‍ക്ക് കാവല്‍ വിളിച്ചോതി കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ 14ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ആലപ്പുഴ ഫ്രീഡം ഫോര്‍ട്ടില്‍ (പോപ്പി ഗ്രൗണ്ട്) പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

ദിവസങ്ങള്‍ക്ക് മുമ്പേ കൊടിത്തോരണങ്ങളും വിളംബരവും അറിയിച്ച് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ഇന്ന് നാന്ദി കുറിച്ചിരിക്കുന്നത്. കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍, വൈസ് പ്രസിഡന്റ് അല്‍ബിലാല്‍ സലിം, ട്രഷറര്‍ ഷെഫീഖ് കല്ലായി, സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫ, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വൈകീട്ട് 3.30ന് കാംപസ് ഫ്രണ്ടിന്റെ പൂര്‍വ നേതൃസംഗമം (കാല്‍പാടുകള്‍ തേടി) നടക്കും.

പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രവര്‍ത്തകരുടെ ഇന്ററാക്ടീവ് സെഷന്‍ നടക്കും. 6.30 മുതല്‍ അതിജീവന നിശ സംഘടിപ്പിക്കും. ഗായകന്‍ ഫിറോസ് ഉദ്ഘാടനം ചെയ്യും. നാളെയാണ് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും നടക്കുന്നത്.







Tags: