വിദ്യാര്‍ത്ഥി അവകാശ രേഖ അംഗീകരിക്കുക: കാംപസ് ഫ്രണ്ട് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-06-08 15:23 GMT

തിരുവനന്തപുരം: വിദ്യാര്‍ഥി അവകാശരേഖ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍, ജില്ലാ പ്രസിഡന്റ് സജീര്‍ കല്ലമ്പലം, സെക്രട്ടറി അംജദ് കണിയാപുരം സംസാരിച്ചു.



വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം നിയന്ത്രിക്കാനും ലഹരി മാഫിയയെ തടയാനും സമിതി രൂപീകരിക്കുക, മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് പ്രശ്‌നത്തിന് ശാശ്വത പരഹിരാം കാണുക, യൂനിവേഴ്‌സിറ്റികള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ഥി വിരുദ്ധമായ തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണുക, വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ 40 വിഷയങ്ങളാണ് വിദ്യാര്‍ഥി അവകാശ രേഖകയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രേഖ വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥിന് നേരത്തേ കാംപസ് ഫ്രണ്ട് സമര്‍പ്പിച്ചിരുന്നു. 

Tags: