സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പൗരസമൂഹം ഒന്നിക്കണം: കാംപസ് ഫ്രണ്ട്

വിദ്യാര്‍ത്ഥി വിഷയത്തില്‍ ഒതുങ്ങേണ്ട പ്രശ്‌നത്തെ രണ്ട് അരുംകൊലകളില്‍ എത്തിച്ച ഇവരാണ് രക്തസാക്ഷികളെ ഉയര്‍ത്തിക്കാട്ടി ചാരിത്ര്യ പ്രസംഗം നടത്തുന്നത്. ഈ വിഷയത്തില്‍ മൗനം തുടരുന്ന സാംസ്‌ക്കാരിക നായകരുടെ കാപട്യം തിരിച്ചറിയണം.

Update: 2019-02-19 09:44 GMT

കോഴിക്കോട്: കാസര്‍ഗോഡ് രണ്ട് യുവാക്കളെ അറുകൊല ചെയ്ത സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പൗരസമൂഹം ഒന്നിക്കണമെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫായിസ് കണിച്ചേരി. കാസര്‍ഗോഡ് ശരത് ലാലിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെങ്കില്‍ രണ്ടാമത് കൊല്ലപ്പെട്ട കൃപേഷിനെ തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണ് സിപിഎം വെട്ടിനുറുക്കിയത്. എതിര്‍ശബ്ദങ്ങളെയും രാഷ്ട്രീയ എതിരാളികളെയും കൊലക്കത്തി കൊണ്ട് ഇല്ലാതാക്കുന്ന സിപിഎം നിലപാട് കേരളത്തെ ചോരയില്‍ മുക്കുകയാണ്. വിദ്യാര്‍ത്ഥി വിഷയത്തില്‍ ഒതുങ്ങേണ്ട പ്രശ്‌നത്തെ രണ്ട് അരുംകൊലകളില്‍ എത്തിച്ച ഇവരാണ് രക്തസാക്ഷികളെ ഉയര്‍ത്തിക്കാട്ടി ചാരിത്ര്യ പ്രസംഗം നടത്തുന്നത്. ഈ വിഷയത്തില്‍ മൗനം തുടരുന്ന സാംസ്‌ക്കാരിക നായകരുടെ കാപട്യം തിരിച്ചറിയണം. കേരളത്തിലെ കലാലയങ്ങളെ ഗുണ്ടാ കേന്ദ്രങ്ങളാക്കി കൊണ്ട് ഇതേ സംസ്‌കാരമാണ് എസ്എഫ്‌ഐ പിന്തുടരുന്നത്. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തുടക്കക്കാര്‍ എന്നും സിപിഎമാണ്. അത് തടയണമെന്നും സമാധാനം സംരക്ഷിക്കണമെന്നും ഫായിസ് കണിച്ചേരി ആവശ്യപ്പെട്ടു.

Tags:    

Similar News