എസ്എഫ്‌ഐയ്ക്ക് തിരിച്ചടി; കളമശ്ശേരി ഗവ. പോളിയില്‍ അക്കൗണ്ട് തുറന്ന് കാംപസ് ഫ്രണ്ട്
കാലങ്ങളായി എസ്എഫ്‌ഐ കൈവശംവച്ചിരുന്ന ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനമാണ് കാംപസ് ഫ്രണ്ട് പിടിച്ചെടുത്തത്. കാംപസ് ഫ്രണ്ട് സാരഥി ഹാഫിസ് നജ്മുദ്ദീന്‍ 385 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
കൊച്ചി: എസ്എഫ്‌ഐയുടെ കോട്ടയായ കളമശ്ശേരി ഗവ. പോളി ടെക്‌നിക് കോളജില്‍ അക്കൗണ്ട് തുറന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ. കാലങ്ങളായി എസ്എഫ്‌ഐ കൈവശംവച്ചിരുന്ന ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനമാണ് കാംപസ് ഫ്രണ്ട് പിടിച്ചെടുത്തത്. കാംപസ് ഫ്രണ്ട് സാരഥി ഹാഫിസ് നജ്മുദ്ദീന്‍ 385 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ഹാഫിസിനെതിരേ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വലിയ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ സുപരിചിതനായ ഹാഫിസിന്റെ മുന്നേറ്റം തടയാനായില്ല.
എസ്എഫ്‌ഐയ്‌ക്കെതിരേ ലഹരിവിരുദ്ധ മുദ്രാവാക്യമുയര്‍ത്തിയാണ് കാംപസ് ഫ്രണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കാംപസ് ഫ്രണ്ട് നിലപാടിനുള്ള അംഗീകാരമാണിതെന്ന് കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് തൗഫീഖ് പറഞ്ഞു. കാംപസുകളില്‍ ജനാധിപത്യമാണ് പുലരേണ്ടത്. കാംപസ് ഫ്രണ്ടിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.