താമരശ്ശേരി ചുരത്തില്‍ ഗതാഗതം നിലച്ചു

Update: 2019-04-01 02:47 GMT

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകളായി ഗതാഗതം നിലച്ചതിനെ തുടര്‍ന്നു നൂറുകണക്കിനു യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നു. കിലോമീറ്ററുകളോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. ചരക്കുമായെത്തിയ ലോറി ചുരത്തിലെ ഏഴാം വളവില്‍ കുടുങ്ങിയതാണ് ഗതാഗത കുരുക്കിനു കാരണം. അധികൃതര്‍ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. 

Tags:    

Similar News