പൗരത്വ പ്രതിഷേധം: കുന്നംകുളത്ത് ഇന്ന് ജനമഹാസമ്മേളനം -ക്രൈസ്തവ നേതാക്കളും പങ്കെടുക്കും

സമാപനസമ്മേളനം ചാക്കപ്പായി ഗ്രൗണ്ടില്‍ മുന്‍ മഹാരാഷ്ട്രാ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും

Update: 2020-01-02 06:21 GMT

കുന്നംകുളം: കുന്നംകുളത്ത് ചരിത്രമായേക്കാവുന്ന ജന മഹാസാഗരത്തെ സാക്ഷിയാക്കി പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രതിഷേധ സംഗമം ഇന്ന് നടക്കും. വൈകീട്ട് 4ന് പട്ടാമ്പിറോഡിലെ ചെറുവത്തൂര്‍ ഗ്രൗണ്ടില്‍ ഡോ. മാര്‍ അപ്രേം മെത്രാപൊലീത്ത ഫഌഗ് ഓഫ് ചെയ്യുന്നതോടെ റാലിക്ക് തുടക്കമാവും.

കക്ഷി രാഷ്ട്രീയ, മത സംഘടന വിത്യാസമില്ലാതെ കുന്നംകുളത്തും, പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ പ്രതിഷേധവുമായി അണിനിരക്കും. നഗരം വഴി തൃശൂര്‍ റോഡിലെത്തുന്ന റാലിയുടെ സമാപനസമ്മേളനം ചാക്കപ്പായി ഗ്രൗണ്ടില്‍ മുന്‍ മഹാരാഷ്ട്രാ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. കുന്നംകുളം നഗരം കണ്ടതില്‍ വെച്ചേറ്റവും കൂടുതല്‍ ജനങ്ങള്‍ അണിനിരക്കുന്ന പരിപാടിയാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.



Tags: