ഭാര്യാ മാതാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍; കുടുംബപ്പോര് പാലക്കാട്ടെ ബിജെപി പ്രതിസന്ധിയിൽ

ആരോപണമുന്നയിച്ച് തന്നെയും ഭാര്യയെയും അപമാനിച്ച വിജയകുമാരി ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് വക്കീല്‍ നോട്ടീസ്.

Update: 2020-11-29 12:19 GMT

പാലക്കാട്: തന്റെ ഭാര്യക്കെതിരേ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഭാര്യ മാതാവിനെതിരേ ബിജെപി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനായിരുന്ന സി കൃഷ്ണകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഭാര്യാ മാതാവ് തന്നെയും ഭാര്യയെയും അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം.

ആരോപണമുന്നയിച്ച് തന്നെയും ഭാര്യയെയും അപമാനിച്ച വിജയകുമാരി ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് വക്കീല്‍ നോട്ടീസ്. നാമനിര്‍ദേശ പത്രിക പിന്‍വലിപ്പിക്കാന്‍ കൃഷ്ണകുമാര്‍ ശ്രമം നടത്തിയെന്നായിരുന്നു ഭാര്യാ മാതാവായ സികെ വിജയകുമാരിയുടെ ആരോപണം.

പാലക്കാട് നഗരസഭയില്‍ വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് മുതിര്‍ന്ന നേതാവായ സി കൃഷ്ണകുമാറിനെതിരേ ആരോപണവുമായി ഭാര്യാ മാതാവ് തന്നെ രംഗത്തെത്തിയത്. പ്രചരണം മുന്നില്‍ നിന്ന് നയിക്കുന്ന കൃഷ്ണകുമാറിനെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Similar News