ബസ് ചാര്‍ജ്ജ് വര്‍ധന ആവശ്യപ്പെട്ട് ഹരജി;സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മറ്റി സമര്‍പ്പിച്ച ശിപാര്‍ശയുടെ സാഹചര്യത്തില്‍ ഹരജിക്കാര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് വാദത്തിന് അവസരം നല്‍കി തീരുമാനം എടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി

Update: 2021-12-06 15:33 GMT

കൊച്ചി:ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് ബസ് ഉടമകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് സര്‍ക്കാരിനു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ജോണ്‍സന്‍ പയ്യപ്പിള്ളി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദ്ദേശം.

ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മറ്റി സമര്‍പ്പിച്ച ശിപാര്‍ശയുടെ സാഹചര്യത്തില്‍ ഹരജിക്കാര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് വാദത്തിന് അവസരം നല്‍കി തീരുമാനം എടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തു 12500 ബസുകള്‍ ഉള്ളതില്‍ 5000 ത്തോളം ബസുകള്‍ ഇപ്പോഴും വരുമാനം ഇല്ലാത്തതു നിര്‍ത്തിയിട്ടിരിക്കുകയാണെന്നും പല ബസുകളും റൂട്ടുകള്‍ അവസാനിപ്പിച്ചു പോയെന്നും ഹരജിയില്‍ പറയുന്നു. മിനിമം ചാര്‍ജും, വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

Tags:    

Similar News